മലബാറുകാരോട് വീണ്ടും റെയില്‍വെയുടെ 'ക്രൂരത', കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസില്‍ ഞായറാഴ്ച മുതല്‍ 8 സ്ലീപ്പര്‍ കോച്ചുകള്‍


കണ്ണൂർ: മലബാറിലുള്ളവർ ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ആശ്രയിക്കുന്ന കണ്ണൂർ- യശ്വന്ത്പുർ എക്സ്പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകള്‍ ഞായറാഴ്ച മുതല്‍ എട്ടായി ചുരുങ്ങും.

ഇതിന് പകരമായി ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചും ഒരു സെക്കൻഡ് എസി കോച്ചും വർദ്ധിക്കും. തേർഡ് എസി കോച്ചുകള്‍ അഞ്ചായി തന്നെ തുടരും. നാല് ജനറല്‍ കോച്ചുകളാണുണ്ടാകുക. നേരത്തെ പതിനൊന്ന് സ്ലീപ്പർ കോച്ചുകളുണ്ടായിരുന്ന വണ്ടിയില്‍ ഒമ്ബതാക്കി കുറച്ചിരുന്നു. അന്ന് കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചുകള്‍ക്ക് പകരം രണ്ട് ജനറല്‍ കോച്ചുകള്‍ വർദ്ധിപ്പിച്ചു.

രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബെർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറല്‍ കോച്ചുകള്‍ റെയില്‍വെ ഘടിപ്പിച്ചത്. ഈ മാസം 26 മുതല്‍ ഒരു സ്ലീപ്പർ കോച്ച്‌ കൂടി കുറച്ച്‌ എട്ടാകും. 

മലബാറുകാർ ബംഗളൂരുവിലേക്കുളള യാത്രയ്ക്കായി ആശ്രയിക്കുന്ന ഏക ട്രെയിനിലെ ഈ മാറ്റത്തിനെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിലവില്‍ കണ്ണൂരില്‍ നിന്ന് യശ്വന്ത്പുരിലേക്കുള്ള യാത്രയില്‍ സ്ലീപ്പർ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കൻഡ് എസിക്ക് 1410 രൂപയാണ് നിരക്ക്.

വളരെ പുതിയ വളരെ പഴയ