ശബരിമല: ശബരിമലയിൽ മകര സംക്രമ പൂജകൾക്കായി നട തുറന്നിരിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര 6:30 നോട് കൂടി ക്ഷേത്ര സന്നിധാനത്ത് എത്തിച്ചേരുന്നതാണ്.
26 അംഗ സംഘമാണ് ഘോഷയാത്രയെ നയിക്കുന്നത്. തിരുവാഭരണ ഘോഷ യാത്രയെ അനുക്ന നൽകി ശരംകുത്തിയിൽ വച്ച് വരവേൽക്കാനായി, കുറിതൊട്ടു ക്ഷേത്രത്തിൽ പൂജിച്ച പൂമാല ചാർത്തി പ്രത്യേക സംഘം പുറപ്പെടുകയാണ്.
സന്നിധാനത്ത് കോടാനുകോടി ഭക്തർ മകര വിളക്കിനും മകര ജ്യോതി ദർശനത്തിനായും കാത്തിരിക്കുകയാണ്. തിരുവാഭരണം ക്ഷേത്ര സന്നിധിയിലെത്തി തിരുവാഭരണച്ചാർത്ത് നടത്തിയതിനു ശേഷം അൽപ സമയത്തിനുള്ളിൽ മകര വിളക്ക് തെളിയും.