കണ്ണൂർ: കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് അറ്റെൻഡറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ജീവിതത്തിലേക്കൊരു രണ്ടാം ജന്മം നേടിയത്.
മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയിലാണ് പവിത്രനെ എകെജിലേക്ക് എത്തിച്ചത്. വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള സൗകര്യങ്ങളും സംസ്കാര ചടങ്ങുകൾ നടത്താനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു എന്നാണ് ബന്ധുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
എകെജി ആശുപത്രിയിലെ അറ്റൻഡറുടെ കൃത്യമായ ഇടപെടൽ ഒരു വയോധികന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമാണ് നൽകിയത്.
രാവിലെ ചില ദിനപത്രങ്ങളിലും പവിത്രന്റെ മരണ വാർത്ത വന്നിരുന്നു.