തിരുവനന്തപുരം: 1952 ൽ കേന്ദ്ര സർക്കാരിൻ്റെ ആസൂത്രണ കമ്മീഷൻ്റെ കീഴിൽ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയാണ് ഭാരത് സേവക് സമാജ്. സദ്ഭാവനാ ഭവൻ ആഡിഡോറിയത്തിൽ വെച്ച് കലാ സാംസ്കാരിക പൊതു പ്രവർത്തക മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരെ ജനുവരി 13 ന് ഇവിടെ വെച്ച് ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
ആരാലും അറിയപ്പെടാതെയോ, അംഗീകരിക്കപ്പെടുകയോ ചെയ്യാത്ത ധാരാളം പ്രതിഭകൾ ഈ സമൂഹത്തിലുണ്ടെന്നും അവരെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുമ്പോൾ അവർക്കും സമൂഹത്തിനു തന്നെയും അതൊരു മുതൽക്കൂട്ടാകുന്നു.
പ്രോത്സാഹനം കിട്ടുമ്പോൾ ഇങ്ങിനെയുള്ള പ്രവർത്തകർക്ക് പുതിയ ദിശാബോധവും നവോന്മേഷവും ലഭിക്കുന്നു എന്നും തൻ്റെ ഉത്ഘാടന പ്രസംഗത്തിൽ ഭാരത് സേവക് സമാജ് ആൾ ഇന്ത്യാ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പ്രസ്താവിച്ചു.
പ്രസ്തു ചടങ്ങിൽ ബി.എസ്. എസ് ജോയൻ്റ് ഡയറക്ടർ സിന്ധു മധു സ്വാഗതവും, ഗിന്നസ് ബുക്ക് ജേതാവും, കവിയും, ഗാനരചയിതാവുമായ സൂര്യകവി ഡോ:കെ.എസ്.ജയദേവൻ ആശംസയും അറിയിച്ചു.
അസിസ്റ്റൻ്റ് ഡയറക്ടർ ടി.പി.വിനോദ് നന്ദിയും പ്രകാശിപ്പിച്ചു. കണ്ണൂർജില്ലയിൽ നിന്നും അജിത്ത് പാട്യം, രാജാമണി. പി, എന്നിവർക്കും,കാസർഗോഡ് ജില്ലയിൽ നിന്നുമുള്ള കുഞ്ഞപ്പൻ തൃക്കരിപ്പൂരിനും അവാർഡ് ലഭിച്ചു.

