ലൈംഗീകാതിക്രമക്കേസ്: രണ്ടാനച്ചന് മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ച് പോക്സോ അതിവേഗ കോടതി

 


കണ്ണൂർ: പഴയങ്ങാടി പൊലിസ് പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിയെ ലൈംഗീകാതിക്രമം നടത്താൻ ശ്രമിച്ച കേസില്‍ പ്രതിയായ രണ്ടാനച്ചന് മൂന്നു വർഷം തടവും 50000 രൂപ പിഴയും ശിക്ഷ.

തളിപറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പൊലിസ് പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിയെ രണ്ടാനച്ചനായ പ്രതി 2023 ജൂലൈ മുതല്‍ ലൈംഗിക ഉദ്ദേശത്തോടെ നേരിട്ടും ഫോണ്‍ വിളിച്ചും ഉപദ്രവിച്ചു എന്നായിരുന്നു പരാതി. അന്നത്തെ പഴയങ്ങാടി എസ്.ഐ ആയിരുന്ന രൂപ മധുസൂതനനാണ് കേസ് അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കിയത്. തുടർന്ന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് പ്രതിക്ക് 3 വർഷം തടവും 50000 രുപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറി മോള്‍ ജോസ് ഹാജരായി.

വളരെ പുതിയ വളരെ പഴയ