ഓൺലൈൻ ട്രേഡിങ് :ഒരുകോടി തട്ടിയ കേസിൽ ഒരാൾ പിടിയിൽ


 ഓൺലൈൻ ട്രേഡിങ് നടത്താനായി പണം നിക്ഷേപിച്ച ഏഴിലോട് സ്വദേശിയുടെ ഒരുകോടി 76, 000 രൂപ തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് ഷെരിഫി (26)നെയാണ് കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി എം കെ കീർത്തി ബാബു അറസ്റ്റു ചെയ്തത്. കേസിൽ 23 പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയ് 29 മുതൽ ജൂലൈ വരെയുള്ള സമയത്താണ് ഓൺലൈൻ ട്രേഡിങ്ങുമായി മുഹമ്മദ് ഷെരിഫ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്. ഓൺലൈൻ ട്രേഡിങ്ങുമായി  ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പിൽ  നിന്ന് ലഭിച്ച നിർദേശങ്ങൾ വിശ്വസിച്ചാണ് ഏഴിലോട് സ്വദേശി വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകിയത്. മുംബൈ സ്വദേശിയായ കെജരിവാൾ എന്നയാളാണ് ട്രേഡിങ് നടത്താൻ ബന്ധപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ആദ്യഘട്ടങ്ങളിൽ പണം ലാഭത്തോടെ തിരികെ നൽകി തട്ടിപ്പുകാർ പരാതിക്കാരൻ്റെ വിശ്വാസം നേടി. പിന്നീട് കൂടുതൽ പണം നിക്ഷേപിപ്പിച്ച് തിരികെ നൽകാതെ വഞ്ചിക്കുക യായിരുന്നു.

തുടർന്ന് 2024 ജൂണിൽ പരിയാരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

വളരെ പുതിയ വളരെ പഴയ