കണ്ണൂർ :ചെന്നൈ ആസ്ഥാനമായുള്ള ഐ ടി അനുബന്ധ മള്‍ട്ടിനാഷണല്‍ സ്വകാര്യസ്ഥാപനത്തില്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് - ഡൊമസ്റ്റിക് വോയിസ് പ്രോസസ്സ് (മലയാളം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 15ന് രാവിലെ പത്ത് മുതല്‍ കൂടിക്കാഴ്ച നടത്തും.
പ്ലസ് ടു യോഗ്യതയുള്ള 35 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍- 0497 2707610, 6282942066