കണ്ണൂര്‍ മേലൂര്‍ ഇരട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിച്ച 5 സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി


ഡൽഹി: കണ്ണൂർ മേലൂർ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി.

ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ആർഎസ്‌എസ് പ്രവർത്തകരായ സുജീഷ്, സുനില്‍ എന്നിവരെ വീട് ആക്രമിച്ച്‌ വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്.

2002ലാണ് സംഭവമുണ്ടായത്. സിപിഎമ്മില്‍ നിന്ന് ആർഎസ്‌എസില്‍ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയില്‍ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാള്‍.

വളരെ പുതിയ വളരെ പഴയ