എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേ ഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം. ജസ്‌റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്.
വിധിയിൽ തൃപ്തിയില്ലെന്നും അപ്പീലുമായി മുന്നോട്ട് പോകുമെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി.