Zygo-Ad

കണ്ണൂരിൽ കാർ ബസുകളിൽ കൂട്ടിയിടിച്ച് വധൂവരന്മാരടക്കം നാലുപേർക്ക് പരിക്ക്

 


കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ വധൂവരന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകളിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. വിവാഹം കഴിഞ്ഞ് മടങ്ങുകയാ യിരുന്ന വധൂവരന്മാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വരൻ അഞ്ചരക്കണ്ടി മുഴപ്പാലയിലെ ഷിജിൽ (29), വധു കൊട്ടോടിയിലെ ആതിര (28), കാർ ഡ്രൈവർ ജാമിൻ പ്രകാശ് (31), റോഡരികി ലുണ്ടായിരുന്ന എ.വി. സ്‌മാരക സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി വെള്ളൂരിലെ ഹനാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂർ സഹകരണാസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. ആതിരയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. ഉദുമ സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് വിവാഹം രജിസ്റ്റർ ചെയ്തശേഷം അഞ്ചരക്കണ്ടിയിലേക്ക് മടങ്ങുകയായിരുന്ന വധുവരന്മാർ സഞ്ചരിച്ച കാർ ചേടിക്കുന്ന് മൂന്ന് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുവെച്ച് അതേദിശയിൽ പോയിക്കൊണ്ടിരുന്ന കെ.എസ്.ആർ. ടി.സി. ബസിന് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിൽ 

 നിർത്തി യാത്രക്കാരെ കയറ്റുകയായിരുന്ന സ്വകാര്യ ബസിൻ്റെ പിറകിലും ഇടിച്ചു. ഇടി യുടെ ആഘാതത്തിൽ കാറിനും ബസിൻ്റെ പിറക് ഭാഗത്തും തീപിടിച്ചു. കെ.എസ്.ആർ. ടി.സി. ബസിലെ കണ്ടക്‌ടർ മട്ടന്നൂരിലെ ടി.വി പ്രമോദ് ബസിലെ ഫയർ എക്സിറ്റിഗ്വിഷറുമാ യും തൊട്ടടുത്ത പറമ്പിൽ ജോലിചെയ്യുന്ന തൊഴിലാളികൾ കിട്ടിയ പാത്രങ്ങളിൽ വെള്ള വുമായും ഓടിയെത്തി പെട്ടെന്ന് തീയണച്ചതി നാൽ വലിയ അപകടം ഒഴിവായി.

പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയും എത്തി. സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവർമാരും നാട്ടുകാരും കത്തിക്കൊണ്ടിരിക്കുന്ന കാറിൽനിന്ന് പെട്ടെന്ന് യാത്രക്കാരെ പുറത്തെടുത്തു. പുതിയതായി വാങ്ങിയ താത്കാലിക രജിസ്ട്രേഷൻ നമ്പറുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

വളരെ പുതിയ വളരെ പഴയ