കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവിയിലേക്ക്: പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

 


കണ്ണൂർ: നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറുന്നു. നെറ്റ് സീറോ കാര്‍ബണ്‍ ജയിലായി മാറ്റുന്നതിന്റെ ഭാഗമായുള്ള കാര്‍ബണ്‍ അളവ് കണക്കാക്കുന്ന പരിശീലന പദ്ധതി നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്തു. 

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് ജയിലിന് നല്‍കിയ 1000 കുറ്റിമുല്ല തൈകളും 400 മണ്‍ചെടിച്ചട്ടിയും ഡോ. ടി.എന്‍ സീമ ഏറ്റുവാങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷനായിരുന്നു. ജോയിന്റ് സൂപ്രണ്ട് ടി.ജെ പ്രവീഷ്, വെല്‍ഫെയര്‍ ഓഫീസര്‍ രാജേഷ്, സെന്‍ട്രല്‍ പ്രിസണ്‍ ഹരിത സ്പര്‍ശം കോ ഓര്‍ഡിനേറ്റര്‍ എ.കെ. ഷിനോജ്, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓർ ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓർഡിനേറ്റര്‍ കെ.എം. സുനില്‍കുമാര്‍, കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, കെ.ജെ.ഇ.ഒ.എ സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, മേഖലാ സെക്രട്ടറി കെ.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ