സ്കൂളിന് അവധി; എച്ച്എംന് സസ്പെൻഷൻ


തിരുവനന്തപുരം: അനധികൃതമായി സ്കൂളിന് അവധി നൽകിയതിന് പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഗവ. എൽപി സ്കൂളിലെ പ്രധാന അധ്യാപകൻ ജിനിൽ ജോസിന് എതിരെയാണ് നടപടി. 

പ്രതിപക്ഷ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി സ്കൂളിലെ 5 അധ്യാപകരും എത്താത്തതിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് സ്കൂൾ അവധിയാണെന്ന് പറഞ്ഞുള്ള മെസേജ് അയച്ചതിനാണ് സസ്പെൻഷൻ. അവധി പ്രഖ്യാപിക്കാൻ മേലധികാരികളുടെ അനുമതി വേണമെന്നാണ് ചട്ടം.

വളരെ പുതിയ വളരെ പഴയ