തൃശ്ശൂർ: ഭാരതപ്പുഴയില്‍ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കില്‍പ്പെട്ട് അപകടം. അപകടത്തില്‍പ്പെട്ട സ്ത്രീയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയും ഭര്‍ത്താവും മകളും സഹോദരിയുടെ മകനുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. മറ്റു മൂന്നു പേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
ചെറുതുരുത്തി സ്വദേശികളായ ഓടക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ റെഹാന, മക്കളായ സാറ, ഹയാൻ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു.
നാലു പേരാണ് ഇവിടേക്ക് എത്തിയതെന്നും അതില്‍ മൂന്നു പേർ മാത്രമാണ് വെള്ളത്തില്‍ ഇറങ്ങിയത് എന്നും വിവരമുണ്ട്.
വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകട മേഖലയാണ്.
ഇവിടെ ഇതിനു മുമ്പും ആളുകള്‍ അപകടത്തില്‍പ്പെടുകയും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശ വാസികള്‍ പറയുന്നു. ഷാഹിനയുടെ മൃതദേഹം ചേലക്കര ആശുപത്രിയിലേക്ക് മാറ്റി.