പാലക്കാട്: വാളയാറിൽ ബലാത്സംഗത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സി.ബി.ഐയെ പ്രേരിപ്പിച്ചത് കുട്ടികളുടെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും പിതൃസഹോദരിയുടെയും മൊഴികൾ. സി.ബി.ഐ ഓഫിസിലെത്തിയാണ് ഇവർ മൊഴി നൽകിയത്. പെൺകുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി മാതാവിനും രണ്ടാനച്ഛനുമെതിരെ ഇവർ മൊഴി നൽകിയിരുന്നു
പെൺകുട്ടികളുടെ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തെന്ന് സൂചിപ്പിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറച്ച് മുമ്പ് പങ്കുവെച്ച പോസ്റ്റും ഈ മൊഴിയോട് സമാനതകളുള്ളതായിരുന്നു. മൂത്ത പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴിയിൽ അമ്മ കൂടി അറിഞ്ഞുകൊണ്ട് നടന്ന ബലാത്സംഗത്തെപ്പറ്റി പറയുന്നതായി അഡ്വ. ഹരീഷ് വാസുദേവൻ സൂചിപ്പിച്ചിരുന്നു. രണ്ടാനച്ഛൻ ചീത്തയാണെന്ന് കുട്ടി പറഞ്ഞതായും മൊഴിയുണ്ട്.
പെൺകുട്ടികളുടെ മാതാവ് ഉൾപ്പെടുന്ന വാളയാർ നീതി സമരസമിതിയിൽ നിന്ന് വേർപിരിഞ്ഞ് നീതി സമരസമിതി എന്ന പേരിൽ സംഘടനയുണ്ടാക്കിയവരും ഈ വാദമാണുയർത്തുന്നത്. കുട്ടികളുടെ ദുരിതാവസ്ഥ മനസ്സിലാക്കി അധ്യാപകർ വിദ്യാലയത്തിലേക്ക് വിളിച്ചപ്പോൾ മാതാവ് പോയിരുന്നോ, പിന്നീട് കുട്ടികളെ മാതാവ് വീട്ടിൽ സംരക്ഷിച്ചിരുന്നോ എന്നീ സംശയങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്.x
അമ്മയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതും ഈ സംഘടനയാണ്.