തിരുവനന്തപുരം : വർക്കലയില്‍ മാതാപിതാക്കളെ പുറത്താക്കി മകള്‍ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടില്‍ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്.
അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. പൊലീസ് മതില് ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകള്‍ വഴങ്ങിയില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകള്‍ ഗേറ്റ് പൂട്ടുന്നത്. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു.
തുടർന്ന് രക്ഷിതാക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ച് വിടുകയായിരുന്നു. എന്നാല്‍ മകള്‍ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.
സദാശിവൻ ക്യാൻസർ രോഗിയാണ്. വസ്തു തർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.