എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് പുതിയ ചുമതല.


 എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. മാർ ബോസ്കോ പുത്തൂർ രാജിവെച്ചതോടെ മാർ ജോസഫ് പാംപ്ലാനിയെ മേജർ ആർച്ച് ബിഷപ്പ് വികാരിയായി നിയമിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ആണ് നിലവിൽ പാംപ്ലാനി.

എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നാണ് ബിഷപ്പ് ബോസ്കോ പുത്തൂർ രാജിവച്ചത്. സിനഡിനെ നേരത്തേ രാജിസന്നദ്ധത അറിയിക്കുകയും വത്തിക്കാനിൽ നിന്ന് മാർപ്പാപ്പ ഇത് അംഗീകരിക്കുകയുമായിരുന്നു. കുർബാന തർക്കത്തെ തുടർന്ന് വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത. മാർ ആൻഡ്രൂസ് താഴത്ത് 2023ൽ ചുമതലയൊഴിഞ്ഞപ്പോഴാണ് മാർ ബോസ്കോ പുത്തൂർ അഡ്‌മിനിസ്ട്രേറ്റർ ആയത്. മെൽബൺ രൂപത മുൻ ബിഷപ്പ ആണ് മാർ ബോസ്കോ.

തിങ്കളാഴ്ച മുതൽ കാക്കനാട് സെന്റ് മൗണ്ടിൽ സിനഡ് നടന്നുവരുന്നുണ്ട്. ശനിയാഴ്‌ച ഇത് സമാപിക്കും. അതിനിടെ, എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൌസിന് മുന്നിൽ അൽമായ മുന്നേറ്റക്കാരും വൈദികരും ഇന്ന് പുലർച്ചെ മുതൽ ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ