മലയാളി സി ഐ എസ് എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂളിന് സമീപം പാനഞ്ചേരി ഹൗസിൽ അഭിനന്ദ് (23) ആണ് മരിച്ചത്
ഒഡീഷയിലെ റൂർക്കലെ സെൻട്രൽ .ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ .തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂളിന് സമീപത്തെ പാനഞ്ചേരി ഹൗസിൽ അഭിനന്ദിനെയാണ് താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായാണ് കുടുംബത്തിന് ലഭിച്ച വിവരം. കഴിഞ്ഞ രണ്ട് വർഷമായി റൂർക്കേലയിലെ സിഐ എസ് എഫ് യൂണിറ്റിൽ സേവനമനുഷ്ഠിച്ച വരികയായിരുന്നു. മൃതദേഹം ഇസ്പാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.സൈന്യത്തിന്റെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും . പി. കെഅവിനാഷിൻ്റെയും പരേതയായ ഷീലജയുടെയും മകനാണ് . സഹോദരി നമിത