നവീകരിച്ച 110 കെ വി ഡബിൾ സർക്ക്യൂട്ട് ലൈനിൽ വൈദ്യുതി പ്രവഹിക്കും:ജാഗ്രത പാലിക്കണം


 കണ്ണൂർ: പിണറായി 110 കെ വി സബ്‌ സ്റ്റേഷൻ മുതൽ കാടാച്ചിറ സ്റ്റാർ ടവർ വഴി മുണ്ടയാട് 110 കെ വി സബ്‌ സ്റ്റേഷൻ വരെ പിണറായി, മാവിലായി, പെരളശ്ശേരി, കടമ്പൂർ, എടക്കാട്, ചെമ്പിലോട്, ചേലോറ, എളയാവൂർ, വലിയന്നൂർ എന്നീ വില്ലേജുകളിലൂടെ കടന്ന് പോവുന്ന നവീകരിച്ച 110 കെ വി ഡബിൾ സർക്ക്യൂട്ട് ലൈനിൽ 16 മുതൽ ഏത് സമയത്തും വൈദ്യുതി പ്രവഹിക്കും.

ഇതിനാൽ ലൈനുമായോ ടവറുമായോ അനുബന്ധ ഉപകരണങ്ങളുമായോ ഒരുവിധ സമ്പർക്കത്തിലും ഏർപ്പെടാൻ പാടില്ല. ടവറിലോ ലൈനിലോ അസ്വാഭാവികത ശ്രദ്ധയിൽ പെട്ടാൽ വിവരം അറിയിക്കണം. ലൈനിന്റെ ചുവട്ടിൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയോ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യരുത്.

9496011402, 9496011326

വളരെ പുതിയ വളരെ പഴയ