മറിയക്കുട്ടി വധക്കേസ്: മരുമകൾക്ക് ജീവപര്യന്തവും അരലക്ഷം രൂപ പിഴയും

 


തലശേരി  :കുടുംബവഴക്കിനെത്തുടർന്ന് വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകന്റെ ഭാര്യക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കരിക്കോട്ടക്കരി അയ്യൻകുന്ന് 18 ഏക്കറിലെ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസിലാണ് മരുമകൾ എൽസിയെ (56) തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം.

മറിയക്കുട്ടിയുടെ മകൻ മാത്യുവിന്റെ ഭാര്യയാണ് എൽസി. 2021 ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. മറിയക്കുട്ടി കട്ടിളപ്പടിയിൽ തലയടിച്ചുവീണ് മരിച്ചു വെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞത്. കണ്ണൂർ' ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.


കരിക്കോട്ടക്കരി പൊലീസ് ഇൻസ്പെക്ടർമാരായി രുന്ന ശിവൻ ചോടോത്തും അബ്ദുൽ ബഷീറും നടത്തിയ കുറ്റമറ്റ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീ കരിച്ചത്. കുടുംബവഴക്കിനെത്തു ടർന്ന്  മറിയക്കുട്ടിയെ

എൽസി കഴുത്തിൽ തോർത്ത് ചുറ്റിപ്പിടിച്ച്, തലമുടിക്ക് കുത്തിപ്പിടിച്ച് കോൺക്രീറ്റ് പടിയിൽ പല തവണ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു അന്വേഷണ ത്തിൽ കണ്ടെത്തി

ഒന്നാം സാക്ഷി കൂറു മാറിയ കേസിൽ ദൃക്സാക്ഷികളില്ല. സാഹചര്യത്തെളിവു കളും ശാസ്ത്രീയ തെളിവുകളും  ഹാജരാക്കിയാണ് പ്രോസിക്യൂഷൻ  പ്രതിക്കെതിരായ കുറ്റം തെളിയിച്ചത്. 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 29 രേഖകൾ ഹാജരാക്കുകയും ചെയ്തു. 22 തൊണ്ടിമുതൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജയറാംദാസ് ഹാജരായി.

വളരെ പുതിയ വളരെ പഴയ