ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ മകന്‍ കനിവും സുഹൃത്തുക്കളും (21) കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്സൈസാണ് 90 ഗ്രാം കഞ്ചാവുമായി കനിവിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്.
കനിവിനൊപ്പം ഒമ്പത് സുഹൃത്തുക്കളും പിടിയിലായി. കുറഞ്ഞ അളവ് കഞ്ചാവായതിനാല്‍ കേസെടുത്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തകഴി പാലത്തിന് അടിയില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടന്നത്. ഈ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം മഫ്തിയില്‍ എത്തിയത്. 90 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ കേസെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.
അതേ സമയം മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു പ്രതിഭ എംഎല്‍എ പ്രതികരിച്ചു. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍. ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും അവര്‍ പറഞ്ഞു.
യു പ്രതിഭയുടെ മകന്‍ കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കനിവിനെയും സുഹൃത്തുക്കളെയും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
കേരളത്തിലെ പ്രമുഖ സി.പി.ഐ.എം നേതാവും കായംകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികയുമാണ് അഡ്വ.യു.പ്രതിഭ.
സിപിഎം തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്. യു. പ്രതിഭയുടെ മകന്‍ കനിവും സുഹൃത്തുക്കളും (21) കഞ്ചാവുമായി പിടിയില്‍