പാവന്നൂർ മൊട്ടയിലെ പുതിയവീട്ടിൽ പി വി വത്സൻ ആശാരി (55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30ന് വത്സന്റെ വീടിന് മുൻവശത്ത് വച്ച് മയ്യിൽ നിന്നും ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറിടിച്ചാണ് മരിച്ചത്.
28ന് നടക്കാനിരുന്ന മകൾ ശിഖയുടെ വിവാഹ ഒരുക്ക ങ്ങൾ നടക്കുന്നതിനിടെയാണ് അപകടം. കല്യാണത്തോ ടനുബന്ധിച്ച് വീട്ടിൽ ഇറക്കിയ ജില്ലിപ്പൊടികൾ നീക്കം ചെയ്യാനായി സമീപത്തെ വീട്ടിൽ നിന്നും അർബാന യെടുത്ത് വരുന്നതിനിടെയാണ് കാറിടിച്ചത്. സംസ്കാരം ഇന്ന്.
ഭാര്യ: പ്രീത. മക്കൾ: ശിഖ, ശ്വേത
സഹോദരങ്ങൾ: മോഹനൻ, ഷാജി, വിനിത, ലത, ശ്രീജ.
