Zygo-Ad

അപകടത്തിൽപ്പെട്ട കാറിൽനിന്ന് എംഡിഎംഎ പിടികൂടി; 3 പേർ അറസ്റ്റിൽ


 കണ്ണൂർ :താവക്കരയിൽ അപകടത്തിൽ പ്പെട്ട കാറിൽനിന്ന് എംഡി എംഎ കണ്ടെത്തിയ സംഭവ ത്തിൽ മൂന്നുപേർ അറസ്റ്റിൽ. സിറ്റി നീർച്ചാലിലെ പി സി മനാഫ്, മാട്ടൂലിലെ പി ടി ഷാനിദ്, ടി വി മഷൂദ് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ശനി രാവിലെ 10ന് താവക്കര ബിവറേജ് ഗോഡൗണിന് മുന്നിലായാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്ന് വന്ന പ്രതികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം തകർന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് 4.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു

വളരെ പുതിയ വളരെ പഴയ