Zygo-Ad

സി.ബി.എസ്.ഇ: ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ് അപേക്ഷ 23 വരെ അപേക്ഷിക്കാം

 


അഫിലിയേറ്റഡ് സ്കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നവർക്ക് ഒറ്റ പെണ്‍കുട്ടിക്കുള്ള മെരിറ്റ് സ്കോളർഷിപ്പിന് ഓണ്‍ലൈനായി ഡിസംബർ 23 വരെ അപേക്ഷിക്കാം. രക്ഷാകർത്താക്കള്‍ക്ക് അവരുടെ ഏക സന്താനമായിരിക്കണം.

അർഹത: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ 70 ശതമാനം മാർക്കില്‍ കുറയാതെ പാസാകണം. 11/12 ക്ലാസ് ട്യൂഷൻ ഫീസ് പ്രതിമാസം 2500 - 3000 രൂപയില്‍ കവിയാൻ പാടില്ല. 

എൻ.ആർ.ഐ അപേക്ഷകർക്ക് 6000 രൂപ വരെയാകം. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപക്ക് താഴെയാവണം. പ്രതിമാസം 1000 രൂപ തോതില്‍ രണ്ടുവർഷത്തേക്കാണ് സ്കോളർഷിപ്. 11ാം ക്ലാസ് പരീക്ഷയില്‍ 70 ശതമാനം മാർക്കില്‍ കുറയാതെ വിജയിച്ച്‌ 12ാം ക്ലാസിലേക്ക് കടക്കുന്നവർക്ക് സ്കോളർഷിപ് പുതുക്കി വാങ്ങാവുന്നതാണ്. 

സ്കോളർഷിപ് വിജ്ഞാപനവും വിശദവിവരങ്ങളും www.cbse.gov.in ല്‍ ലഭിക്കും. പുതിയ അപേക്ഷയും പുതുക്കല്‍ അപേക്ഷയും വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്. ഒരുമിച്ച്‌ ജനിക്കുന്ന എല്ലാ കുട്ടികളെയും ഒറ്റ പെണ്‍കുട്ടിയായി പരിഗണിക്കും. യോഗ്യതാ പരീക്ഷക്ക് ലഭിക്കുന്ന മാർക്കിന്റെ മെരിറ്റടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ

വളരെ പുതിയ വളരെ പഴയ