പി വി അൻവർ കോൺഗ്രസിലേക്ക്..? ; കെ സി വേണുഗോപാലുമായി കൂടിക്കാഴ്‌ച നടത്തി


നിലമ്പൂർ എംഎൽഎ പിവി അൻവർ കോൺഗ്രസിലേക്ക് അടുക്കുന്നതായി സൂചന. ഡൽഹിയിൽ വച്ച് അൻവർ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ചർച്ച നടത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. അൻവറിന്റെ കോൺഗ്രസിലേക്കുള്ള വരവിനെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും

വളരെ പുതിയ വളരെ പഴയ