കണ്ണൂർ ഡൽഹി ഇൻഡിഗോ പ്രതിദിന സർവീസ് ആരംഭിച്ചു



മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 10.10-ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർ ച്ചെ 1.20-ന് കണ്ണൂരിലെത്തും. തിരികെ രാവിലെ 6.20-ന് പുറപ്പെട്ട് 9.25-ന് ഡൽഹിയി ലെത്തും.ഒന്നരവർഷത്തിന് ശേഷ മാണ് കണ്ണൂർ-ഡൽഹി സെ ക്‌ടറിൽ സർവീസ് പുനരാരംഭി ക്കുന്നത്. എയർ ഇന്ത്യ ലയനത്തിന്റെ ഭാഗമായി മെട്രോ യിതര നഗരങ്ങളിൽനിന്നുള്ള സർവീസുകൾ അവസാനിപ്പിച്ചതോടെയാണ് ഡൽഹിയിലേക്ക് സർവീസില്ലാതായത്.

എയർ ഇന്ത്യ എക‌്സ്പ്രസി ൻ കണ്ണൂർ- ബെംഗളൂരു സർ വീസ് ജനുവരി മൂന്നുമുതൽ പുനരാരംഭിക്കും. വെള്ളിയാഴ്‌ കളിൽ മാത്രമാണ് സർവീസ്. രാവിലെ 6.10-ന് കണ്ണൂരിൽനി ന്ന് പുറപ്പെട്ട് 7.10- ബെംഗളൂ രുവിലെത്തും. തിരികെ 8.10- ന് പുറപ്പെട്ട് 9.10- ന് കണ്ണൂരി ലെത്തും. കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ഇൻഡിഗോ രണ്ട് പ്രതിദിന സർവീസുകൾ നട ത്തുന്നുണ്ട്.
വളരെ പുതിയ വളരെ പഴയ