വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച തോട്ടട ഐടിഐ 17ന് തുറക്കും

 


കണ്ണൂർ:വിദ്യാർഥി സംഘർഷത്തെ തുടർന്ന് താൽക്കാലികമായി  അടച്ചിട്ട തോട്ടട ഐടിഐ ചൊവ്വാഴ്‌ച തുറന്ന് പ്രവർത്തിക്കാൻ   സർവകക്ഷി യോഗത്തിൽ തീരുമാനമായി. കണ്ണൂർ അസി. കമീഷണറുടെ ഓഫീസിൽ നടന്ന   അനുരഞ്ജന യോഗത്തിൽ സിപിഐഎം എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി, എസ് എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവ് മഹേന്ദ്രൻ,  ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, ജോ. സെക്രട്ടറി കെ നിവേദ് എന്നിവരും, കോൺഗ്രസ്, കെ എസ് യു, എബിവിപി നേതാക്കളും പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ