പയ്യന്നൂര്‍: തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റു കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്നും സ്വര്‍ണ ബിസ്‌കറ്റുകള്‍ കൊള്ളയടിച്ചെന്നുമുള്ള പരാതികളില്‍ നാലു പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം അങ്ങാടിയിലെ ടി.പി. സദക്കത്തുള്ളയുടെ പരാതിയില്‍ പെരുമ്പയിലെ അന്‍സിനും കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയും പെരുമ്പയിലെ കെ. മുഹമ്മദ് അന്‍സിലിന്‍റെ പരാതിയില്‍ സദുക്കത്തുള്ളക്കെതിരേയുമാണ് കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴേകാലിന് പെരുമ്പ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ റോഡിലാണ് ഇരുവരുടെയും പരാതികള്‍ക്കാസ്പദമായ സംഭവം.
പെരുമ്പയിലെ മുഹമ്മദ് അന്‍സിനും മറ്റു കണ്ടാലറിയാവുന്ന രണ്ടാളും ചേര്‍ന്ന് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സദുക്കത്തുള്ളയെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റു കൊണ്ടും കൈ കൊണ്ടും അടിച്ച് പരിക്കേല്‍പ്പിക്കുകയും ഇയാളുടെ പാന്‍റ്സിന്‍റെ പോക്കറ്റിലുണ്ടായിരുന്ന അഞ്ചേമുക്കാല്‍ ലക്ഷം രൂപ വില വരുന്ന 72 ഗ്രാം തങ്കം കവര്‍ച്ച ചെയ്‌തെന്നുമുള്ള പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
അതേ സമയം തടഞ്ഞു വച്ച് ഹെല്‍മറ്റ് കൊണ്ട് മുഖത്തടിക്കുകയും നെഞ്ചില്‍ കടിക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്തുവെന്ന പെരുമ്പയിലെ കെ. മുഹമ്മദ് അന്‍സിനിന്‍റെ പരാതിയില്‍ സദുക്കത്തുള്ളക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മാസം മുമ്പ് സദക്കത്തുള്ള പരാതിക്കാരന്‍റെ മുഖത്ത് കുത്തിയത് ചോദ്യം ചെയ്ത വിരോധമാണ് കാരണമെന്നും പരാതിയിലുണ്ട്.
