യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 4 പ്രതികള്‍ പിടിയില്‍: കാരണം മുൻ വൈരാഗ്യം


ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിലെ നാല് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കരളകം വാർഡില്‍ കണ്ടത്തില്‍ വീട്ടില്‍ ഷാജിയെയാണ് അയല്‍വാസികളായ രണ്ട് യുവാക്കളും അവരുടെ രണ്ട് കൂട്ടുകാരും ചേർന്ന് പാരയ്ക്ക് തലയ്ക്കടിച്ചും മുഖത്ത് വെട്ടിയും പരിക്കേല്‍പ്പിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഷാജി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചുങ്കം നടുചിറയില്‍ ശ്രീജിത്ത് (33), കരളകം വാർഡില്‍ കളരിക്കച്ചിറ വീട്ടില്‍ സുമേഷ് (22), കരളകം വാർഡില്‍ കളരിക്കച്ചിറ വീട്ടില്‍ വൈശാഖ് (20), കൊറ്റംകുളങ്ങര വാർഡില്‍ നടുവിലെ മുറിയില്‍ ആദില്‍ (21) എന്നിവരാണ് പിടിയിലായത്. 

പിടിയിലായ പ്രതികള്‍ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു. നോർത്ത് സി. ഐ എം. കെ. രാജേഷിന്റെ നേതൃത്വത്തില്‍ എസ്. ഐമാരായ ജേക്കബ്, ദേവിക, സജീവ്, സീനിയർ സി. പിഒമാരായ ഗിരീഷ്, ഹരീഷ് എന്നിവരാണ് പ്രതികളെ പിടി കൂടിയത്.

വളരെ പുതിയ വളരെ പഴയ