കാസർഗോഡ്: എരിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ ഒഴുക്കില്‍പ്പെട്ട് അപകടം. 3 കുട്ടികളും മുങ്ങി മരിച്ചു.
എരിഞ്ഞിപ്പുഴയില്‍ കച്ചവടം നടത്തുന്ന ഇ അഷറഫിന്റെയും ശബാനയുടെയും മകൻ യാസിൻ (12), സഹോദരൻ എരിഞ്ഞിപ്പുഴയിലെ മജീദിന്റെയും സഫീനയുടെയും മകൻ സമദ് (12), സഹോദരി മഞ്ചേശ്വരം ഉദ്യാവാരയിലെ റംലയുടെ സിദ്ദിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്.
പയസിനി പുഴയില്‍ എരഞ്ഞിപ്പുഴ പാലത്തിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
മരിച്ച റിയാസിന്റെ ഉമ്മ റംലക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു സഹോദരൻമാരുടെ മക്കളായ യാസിനും സമദും. റിയാസ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ റംല ആദ്യം രക്ഷപ്പെടുത്താൻ പുഴയിലേക്ക് ചാടി. നീന്തലറിയുന്ന മറ്റ് രണ്ട് കുട്ടികളും ഇവർക്കൊപ്പം ചാടിയെങ്കിലും ഇവരും വെള്ളത്തില്‍ മണി പോവുകയായിരുന്നു.
റംലയുടെ കരച്ചില് കേട്ട് നാട്ടുകാർ ഓടിയെത്തി ഇവരെ കരക്കെത്തിച്ചു. തുടർന്ന് നിയാസിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഗ്നിരക്ഷാ സേനയുടെ സ്കൂബ സംഘവും പോലീസും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി. പിന്നീട് നടന്ന തെരച്ചിലില്‍ യാസിൻ്റെയും സമദിൻ്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
അപകടമറിഞ്ഞ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലത്തെത്തി. ഇത്തരം അപകടങ്ങള്‍ കുറക്കാൻ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുമെന്നും പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം രൂപീകരിക്കുമെന്നും ജില്ലാ കലക്ടർ കെ ഇമ്പ ശേഖർ പറഞ്ഞു.
നാടൊന്നാകെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയപ്പോള്‍ ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലത്തെത്തി.