കണ്ണൂരിൽ വച്ച് മോഷണം പോയ ഐ ഫോണുകൾ പാലക്കാട് നിന്നും ഉടമസ്ഥന് കണ്ടെത്തി നൽകി പോലീസും ആർ പി എഫും


കണ്ണൂർ: കണ്ണൂർ ട്രെയിനിൽ വച്ച് ഐ ഫോണുകൾ മോഷ്ടിച്ചയാളെ കണ്ണൂർ ആർപിഎഫും പോലീസുകാരായ ബിബിൻ മാത്യുവും സംഘവും പിടികൂടി.

27/10/2024 ന് 04:30 നും 05:45 നും ഇടയിൽ  Tr. No 16335 ൽ അന്ത്യോദയ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് നെയ്മുദ്ദീനും കൂട്ടുകാരനും  ട്രെയിനിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന 1,03,500/-വില വരുന്ന രണ്ട് ഐ ഫോണുകൾ കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ വച്ച് മോഷണം  പോയതിനെ തുടർന്ന് കണ്ണൂർ ആർ.പി.എസ് ൽ പരാതിപ്പെടുകയും സിഇഐ ആർ പോർട്ടിൽ രജിസ്റ്റർ ചെയ്യുകയും ബഹു : കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അംഗങ്ങളും പ്രസ്തുത കേസിൽ അന്വേഷണം നടത്തിയതിൽ നിന്നും പാലക്കാട് സ്വദേശിയായ മുഹമ്മദ്‌ സുഹൈൽ കെ എസ് (19) ആണ് മോഷണം നടത്തിയതെന്നു കണ്ടെത്തി.

കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ വെയിറ്റിങ്ങ്  റൂമിൽ നിന്ന് മോഷണം പോയ ഫോൺ കണ്ടെത്തി നൽകിയപ്പോൾ


ഫോൺ ഉടമയുടെ ബന്ധുവായ ഇന്ത്യൻ മിലിറ്ററി ഉദ്യോഗസ്ഥൻ മുഖേന പരാതി നൽകുകയും ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഗ്രേഡ് എസ്.ഐ സുനിൽകുമാറിന്റെ നിർദേശപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 27ാം തീയ്യതി തന്നെ CEIR പോർട്ടറിൽ രജിസ്‌റ്റർ ചെയ്തതിനാൽ അന്വേഷണ സംഘത്തിന് ഫോൺ ട്രെയിസ് ചെയ്യാനും ലൊക്കേഷൻ കണ്ടെത്താനും സാധിച്ചു. 

ഐ ആർ പി സുധീർ മനോഹർ, ഗവ. റെയിൽവേ പോലീസ് എസ്എച്ച്ഒ.വിജേഷ് എന്നിവർ സ്ക്വാർഡ് അംഗമായ ബിബിൻ മാത്യുവിന് നൽകിയ നിർദ്ദേശപ്രകാരം ആറാം തീയ്യതി  ആർപിഎഫ് സ്ക്വാർഡ് അംഗങ്ങളായ  ഹെഡ് കേ കോൺസ്റ്റബിൾ ബൈജു, ഹെഡ് കോൺസ്റ്റബിൾ വിജേഷ്, ബിബിൻ മാത്യു എന്നിവരുടെ അന്വേഷണത്തിൽ പാലക്കാടുള്ള  കൈപ്പഞ്ചേരി കണ്ടിൽ ഷംസുദ്ദീന്റെ മകനും ചെറായ, കോങ്ങാട് സ്വദേശിയുമായ പ്രതി എന്നു കണ്ടെത്തുകയായിരുന്നു. പാലക്കാട് കോങ്ങാടുള്ള പ്രതിയുടെ ഭവനത്തിൽ മുറിയിൽ ഒളിപ്പിച്ച നിലയിലാണ് ഐ ഫോൺ  11 കണ്ടെത്തിയത്. 

വീട്ടുകാരും ആളുകളും ബഹളമുണ്ടാക്കിയതിനാൽ പ്രതിയെ അടുത്ത  സ്റ്റേഷൻ പരിധിയായ കോങ്ങാട് സ്റ്റേഷനിലെത്തിച്ചു. മേലുദ്യോഗസ്ഥരുടെയും കേ കോങ്ങാട് സ്റ്റേഷൻ അധികാരിയുടെയും നിർദ്ദേ ദ്ദേശ പ്രകാരം പ്രതിയെ പാലക്കാട് റയിൽവേ സേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസുകാരുടെ രമ്യമായ ഇടപെടലിൽ സുഹൈൽ കൂട്ടുപ്രതികളായ അൻവർ, നിഷാന്ത് എന്നിവരുടെ വിവരങ്ങളും വെളിപ്പെടുത്തി. 

കൂട്ടാളികൾ ഇരുവരും  നിരവധി മോഷണക്കേസുകളിലും കഞ്ചാവ്  കേസുകളിലും പ്രതികളാണെന്നും പിടിക്കപ്പെട്ട സുഹൈൽ ചില മോഷണക്കേസിൽ   പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി. തത്സമയം   പ്രതിയുടെ കീശയിലുണ്ടായിരുന്ന വിവോ  ഫോൺ പിടിക്കപ്പെടുമെന്ന  ഭയത്തിൽ പ്രതി എറിഞ്ഞു പൊട്ടിക്കുകയും പോലീസ്  ഫോൺ ബന്തവസിലെടുക്കുകയും ചെ ചെയ്തു.

ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ഐഫോൺ10 ഒറ്റപ്പാലത്തോ ഷൊർണ്ണൂരോ റയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ താൻ വലിച്ചെറിഞ്ഞെന്നാണ് പോലീസിനോട് പറഞ്ഞത്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശത്തോടെ പ്രതിയുമായി സ്ക്വാർഡ് അംഗങ്ങളായ പോലീസുകാർ ഒറ്റപ്പാലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. തുടർന്ന് ഷൊർണ്ണൂരിലും തിരച്ചിൽ നടത്തിയപ്പോൾ റയിൽവേ ട്രാക്കിന് സമീപമുള്ള ചെറു കുറ്റിക്കാട്ടിൽ നിന്നും മോഷണ വസ്തുവായ രണ്ടാമത്തെ ഐഫോൺ 10 പോലീസ് കണ്ടെടുത്തു.  മറ്റു രണ്ടു പ്രതികളെയും കണ്ടെത്താനായിട്ടില്ല. 

 രണ്ട് ഐഫോണുകളും ലഭിച്ചതിനെ തുടർന്ന് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ശേഷം കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ച് മറ്റ് നിയമ നടപടി ക്രമങ്ങൾക്ക്  ശേഷം   പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ബഹു : ജെഎഫ്സിഎം II കോടതി മുമ്പാകെ ഹാജരാക്കുകയും, ഇന്നു മുതൽ 14 ദിവസത്തേക്ക് ബഹു :ജുഡീഷ്യൽ കസ്റ്റഡിയിൽ കണ്ണൂർ സ്പെഷൽ സബ് ജയിലിൽ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ് എച്ച് ഒ.വിജേഷ്.പി , എസ് ഐ സുനിൽ കുമാർ (ഇൻവെസ്റ്റിഗേഷൻ ഓഫീസർ ), സി പി ഒ ബിബിൻ മാത്യു,      ആർപിഎഫ് സ്ക്വാഡ് അംഗങ്ങളായ എച്ച് സി ബൈജു.എം, വിജേഷ്.ടി  എന്നിവരും ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം ഇതു പോലെ നഷ്ടപ്പെട്ട 15 ൽ അധികം മൊബൈൽ ഫോണുകൾ ഈ അന്വേഷണ സംഘം മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും ട്രെയ്സ് ചെയ്ത് കണ്ടെത്തി ഉടമസ്ഥർക്ക് നൽകിയിട്ടുണ്ട്. യാത്രക്കാരുടെ അശ്രദ്ധയും യാത്രക്കിടയിലെ ഉറക്കവുമാണ് മോഷ്ടാക്കൾക്ക് മോഷണത്തിനുള്ള അവസരമൊരുക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

 സ്ക്വാർഡ് അംഗം ബിബിൻ മാത്യു

കണ്ണൂർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനും മേ മേലുദ്യോഗസ്ഥരും മിസ്സിംഗ് ഗ്രൂപ്പ് മെമ്പറുമായ ബിബിൻ മാത്യു സാറും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പ്രയത്നങ്ങൾ  അഭിനന്ദനമർഹിക്കുന്നതാണ്.



വളരെ പുതിയ വളരെ പഴയ