ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ 12 സി.എൻ.ജി സ്റ്റേഷനുകൾ കൂടി


കണ്ണൂർ  സി എൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വാഹനങ്ങളുടെ എണ്ണം കൂടിയതോടെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ സി എൻ ജി സ്റ്റേഷനുകൾ തുറക്കുന്നു.

കണ്ണൂരിലും മാഹിയിലുമായി 12 സി എൻ ജി സ്റ്റേഷനാണ് 2025 മാർച്ച് മാസത്തിനകം കമ്മിഷൻ ചെയ്യുക. ഇവയുടെ നിർമാണം നേരത്തേ തുടങ്ങി.

നിലവിൽ കണ്ണൂരിൽ ഒൻപത് സി എൻ ജി സ്റ്റേഷനുകളാണ് ഉള്ളത്. വാഹനങ്ങൾ കൂടിയതോടെ ലഭ്യത ഉറപ്പാക്കാൻ ആയാണ് കൂടുതൽ സ്റ്റേഷനുകൾ നിർമിക്കാൻ തീരുമാനിച്ചത്.

ആദ്യഘട്ടമായി ഈ മാസം അഞ്ച് സി എൻ ജി സ്റ്റേഷനുകൾ തുറക്കും. തളിപ്പറമ്പ്, തലശ്ശേരി, വാരം, പാപ്പിനിശ്ശേരി, മാഹി എന്നിവിടങ്ങളിലാണ് ആദ്യം പ്രവർത്തനം ആരംഭിക്കുന്നത്.

തളിപ്പറമ്പ്, ഇരിട്ടി, പഴയങ്ങാടി, മാഹി എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇവ ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനാകും എന്നാണ് പ്രതീക്ഷ.

നിർമാണത്തിലിരിക്കുന്ന ചെറുപുഴ, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് മാർച്ചിൽ പ്രവർത്തനം തുടങ്ങുക.

ജില്ലയിലെ സി എൻ ജി സ്റ്റേഷനുകളിലേക്ക് കൂടാളിയിലെ സിറ്റി ഗേറ്റ് സ്റ്റേഷനിൽ നിന്നാണ് ഇന്ധനം എത്തിക്കുക.

വളരെ പുതിയ വളരെ പഴയ