നാളെ മുറ്റത്തിറങ്ങി മാനത്തേയ്ക്ക് നോക്കിക്കോളൂ; മിസ്സാക്കരുത് ഈ കാഴ്ച


ഈ വർഷത്തെ അവസാന സൂപ്പർമൂണ്‍ പ്രതിഭാസത്തിന് സാക്ഷിയാകാൻ ആകാംഷയോടെ ശാസ്ത്രലോകവും ജനങ്ങളും. ശനിയാഴ്ചയാണ് ഈ വർഷത്തെ അവസാന സൂപ്പർമൂണ്‍ ദൃശ്യമാകുക.

ഈ വർഷം അവസാനിക്കാൻ ഒരു മാസം ബാക്കിയുള്ളപ്പോഴുള്ള സൂപ്പർ മൂണ്‍ പ്രതിഭാസം വലിയ ചർച്ചയായിരിക്കുകയാണ്.

ബീവർ മൂണ്‍ എന്നാണ് ഈ പ്രതിഭാസത്തിന് പേര് നല്‍കിയിരിക്കുന്നത്. ഈ ദിനത്തില്‍ സാധാരണത്തേതിനെക്കാളും വലുതായി ചന്ദ്രനെ കാണാൻ സാധിക്കും. പതിവില്‍ നിന്നും 14 ശതമാനം വലിപ്പത്തിലാകും ചന്ദ്രൻ കാണപ്പെടുക. പുലർച്ചെ 2.58 നാകും സൂപ്പർ മൂണിനെ അതിന്റെ പൂർണതയില്‍ കാണാൻ സാധിക്കുക എന്നാണ് വിവരം. അന്നേ ദിനത്തില്‍ സൂര്യാസ്തമയത്തിന് തൊട്ട് പിന്നാലെ ചന്ദ്രൻ ഉദിക്കും.

ഇത് തുടർച്ചയായ നാലം മാസമാണ് സൂപ്പർ മൂണ്‍ ദൃശ്യമാകുന്നത്. ഓഗസ്റ്റില്‍ സ്റ്റർജിയൻ മൂണ്‍, സെപ്റ്റംബറില്‍ ഹാർവെസ്റ്റ് മൂണ്‍, ഒക്ടോബറില്‍ ഹണ്ടേഴ്‌സ് മൂണ്‍ എന്നിങ്ങനെയായിരുന്നു സൂപ്പർ മൂണുകള്‍ അറിയപ്പെട്ടിരുന്നത്. സൂപ്പർ മൂണിനൊപ്പം സെവൻ സിസ്റ്റേഴ്‌സ് എന്ന് അറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്ര സമൂഹവും ദൃശ്യമാകും.

വളരെ പുതിയ വളരെ പഴയ