ഡിസംബർ 31നകം ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കണെമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം.
ആധാർ കാർഡും പാൻ കാർഡും ഓരോ വ്യക്തിയുടെയും പ്രധാന രേഖകളായി കണക്കാക്കപ്പെടുന്നു. ബാങ്കിംഗ് ഇടപാടുകള്‍, ആദായനികുതി മുതലായവയ്ക്ക് ഇവ ഉപയോഗിക്കുന്നു.
രാജ്യത്തുടനീളമുള്ള ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുമായും ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. അതുപോലെ, ആധാറും പാനും ബന്ധിപ്പിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഈ ലയനത്തിന് കേന്ദ്ര സർക്കാർ പലതവണ സമയം നീട്ടി നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഡിസംബർ 31നകം ആധാർ കാർഡ് പാൻ നമ്പറുമായി ലിങ്ക് ചെയ്യണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ബാങ്കിങ് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെ ബാധിക്കുമെന്നും പറയുന്നു.
പാൻ നമ്പർ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിച്ച് വിവിധ മേഖലകളില്‍ സ്വകാര്യ കമ്പനികള്‍ ക്രമക്കേടുകള്‍ നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.