കണ്ണൂര്‍ പുതിയങ്ങാടിയില്‍ കടലില്‍ നിര്‍ത്തിയിട്ട ഫൈബര്‍ വള്ളത്തിന് തീപിടിച്ചു

 


കണ്ണൂർ: പുതിയങ്ങാടിയില്‍ കടലില്‍ നിർത്തിയിട്ട ദുല്‍ഹജ്ജ് എന്ന ഫൈബർ വള്ളത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലയും എൻജിനും വള്ളവും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങളുമാണ് കത്തി നശിച്ചത്. 

തീപിടുത്തത്തെ തുടർന്ന് വള്ളത്തില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പൂർണ്ണമായും കത്തിയ വള്ളം കടലില്‍ മുങ്ങിപ്പോയി. കത്തിയ വള്ളത്തിന് സമീപത്തായി നിർത്തിയിട്ട മറ്റു വള്ളങ്ങളിലേക്ക് തീ പടാരാതിരുന്നത് ആശ്വാസമായി. 

ശിഹാബ്, സമീർ, മിൻഹാജ്, റിയാസ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കത്തിയ വള്ളം. തീപിടുത്തത്തെ തുടർന്ന് ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ പുതിയങ്ങാടിയില്‍ മത്സ്യത്തൊഴിലാളികള്‍ ഹർത്താല്‍ പ്രഖ്യാപിച്ചു.

വളരെ പുതിയ വളരെ പഴയ