സ്വീകരണവേദിയും പരിസരവും മുസ്ലീം ലീഗ് പച്ചയില്‍ മുക്കി, പ്രസംഗിക്കാതെ പ്രിയങ്ക ഗാന്ധി മടങ്ങി

 


വയനാട്:  സ്വീകരണ വേദിയും പരിസരവും മുസ്ലീം ലീഗ് പച്ചയില്‍ മുക്കിയതോടെ പ്രസംഗിക്കാതെ പ്രിയങ്ക ഗാന്ധി മടങ്ങി. ഇതിന് പിന്നാലെ മുസ്ലീം ലീഗ് പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ തരുവണയിലാണ് പച്ചക്കൊടിതോരണങ്ങളാല്‍ അലങ്കരിച്ച സ്വീകരണ വേദി പ്രിയങ്ക ഒഴിവാക്കിയത്. 

പ്രിയങ്ക ഗാന്ധിയുടെ പര്യടനം ഇവിടെ മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. റോഡ്‌ ഷോയായി പ്രിയങ്ക സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ലീഗ്‌ ഒരുക്കിയ വേദിയിലേക്ക്‌ പ്രിയങ്ക എത്തിയില്ല. തരുവണയില്‍ ലീഗ്‌ ഒരുക്കിയ വേദി പച്ചക്കൊടികളാല്‍ നിറഞ്ഞിരിക്കുകയായിരുന്നു. അതിനാലാണ് പ്രിയങ്ക ഇവിടെ സംസാരിക്കാതിരുന്നതെന്നും ലീഗ് ഒരുക്കിയ വേദിയിലേക്ക് എത്താതിരുന്നതെന്നുമാണ് ലീഗ്‌ പ്രവർത്തകർ പറയുന്നത്‌. ഇതില്‍ അസംതൃപ്തരായ ലീഗ് പ്രവർത്തകർ പ്രതിഷേധ സ്വരമുയർത്തി.

ഇതിനു പിന്നാലെ ലീഗ് പ്രവർത്തകരും ടി സിദ്ദിഖ്‌ എംഎല്‍എയുമായി ഇതിനു പിന്നാലെ വാക്കേറ്റമുണ്ടായി. സ്ഥാനാർത്ഥി പോയതിന്റെ തൊട്ടു പുറകെ കോണ്‍ഗ്രസ്‌ - ലീഗ്‌ പ്രവർത്തകർ പരസ്പരം ചേരി തിരിഞ്ഞ്‌ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. 

മുമ്പും വയനാട്ടിലെ കോണ്‍ഗ്രസ് റാലികളില്‍ ലീഗിന്റെ കൊടി ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വിലക്കിനെ വക വെയ്ക്കാതെ വയനാട്ടിലെ പ്രചരണ പരിപാടികളില്‍ ലീഗ് കൊടി ഉപയോഗിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ