വയനാട്: കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനുജത്തിയും
കന്നിയങ്കത്തിൽ തന്നെ മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തുകയാണ്. പ്രിയങ്ക ഗാന്ധി കൂടി ലോക്സഭയിലെത്തുന്നതോടെ പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തിന് അത് ശക്തി പകരും.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പ്രിയങ്കയുമുണ്ടാകും. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങു നടക്കും.
4 ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാർത്ഥിക്ക് 1.9 ലക്ഷം വോട്ടുകളും ബി ജെ പി യുടെ നവ്യ ഹരിദാസിന് ഒരു ലക്ഷവും വോട്ടുകളാണ് ലഭിച്ചത്.
മൊത്തം 16 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയത്. ഇതിൽ 5076 വോട്ടുകളുമായി നോട്ട (നൺ ഓഫ് ദി എബോ മുകളിൽ ആർക്കുമില്ല) നാലാമതെത്തി.
