Zygo-Ad

സൈക്കിളില്‍ ടിപ്പറിടിച്ച്‌ മദ്റസാ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

 


മാണിയൂർ (കണ്ണൂർ): കണ്ണൂർ വേശാലയില്‍ ടിപ്പർ ലോറി സൈക്കിളില്‍ ഇടിച്ച്‌ മദ്റസാ വിദ്യാർഥി മരിച്ചു. വേശാലയിലെ ഇസ്മൈല്‍ സഖാഫിയുടെ മകൻ മുഹമ്മദ് ഹാദി (10) ആണ് മരിച്ചത്.

റബീഹ് (13), ഉമൈദ് (14) എന്നീ വിദ്യാർഥികള്‍ക്ക് പരിക്കേറ്റു. വേശാല ഖാദിരിയ മദ്റസാ വിദ്യാർഥികളാണ് മൂവരും.

ശനി രാവിലെ 9.30 ഓടെ വേശാല എല്‍പി സ്കൂളിന് സമീപമാണ് അപകടം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികള്‍ ഓടിച്ചിരുന്ന സൈക്കിളില്‍ ചെങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ