Zygo-Ad

പാലക്കാട്ട് വീണ്ടും കോൺഗ്രസ് നേതാവ് പാർട്ടി വിടുന്നു.

 


പാലക്കാട്:  പാലക്കാട് വീണ്ടും കോൺഗ്രസ് പ്രാദേശിക നേതാവ് പാർട്ടി വിടുന്നു. യൂത്ത് കോൺഗ്രസ് പാലക്കാട് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം ആണ് പാർട്ടി വിടുന്നത്. ഇദ്ദേഹം സിപിഎമ്മുമായി സഹകരിക്കുമെന്ന് സൂചന. 

സിപിഎം ഓഫീസിൽ എത്തി നേതാക്കളെ കാണുമെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ സുരേഷ് പാർട്ടി വിട്ടിരുന്നു. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി.

വളരെ പുതിയ വളരെ പഴയ