Zygo-Ad

കൊച്ചി മോഡൽ ഇനി ഗുജറാത്തിൽ; പഠിക്കാൻ സുററ്റിൽ നിന്ന് സംഘം കൊച്ചിയിലേക്ക്

 


വിജയകരമായ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് സമാനമായ രീതിയിൽ വാട്ടർ മെട്രോ സജ്ജമാക്കാനൊരുങ്ങുകയാണ് ഗുജറാത്ത്. സുററ്റിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാനാണ് ആലോചന. 

ഇതിന്റെ ഭാഗമായി സുററ്റിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം വരും ദിവസങ്ങളിൽ കൊച്ചിയിലെത്തും. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും പദ്ധതി നടപ്പാക്കുന്ന രീതി പഠിക്കാനുമാണ് സംഘം എത്തുന്നത്.

വളരെ പുതിയ വളരെ പഴയ