Zygo-Ad

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു


കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു.

ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരിലെത്തിയപ്പോള്‍ സാധനം വാങ്ങിക്കുന്നതിനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പുതുച്ചേരി എക്സ്പ്രസ്സിലാണ് വിദ്യാർത്ഥിനി ഓടി കയറാൻ ശ്രമിച്ചത്.

സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോള്‍ യുവതി ഓടിക്കയറാൻ ശ്രമിച്ചു. എന്നാല്‍ വാതില്‍പ്പിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ട്രെയിൻ പെട്ടെന്ന് നിർത്തി. 

പരിക്കേറ്റ വിദ്യാർത്ഥിനിയെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയില്‍വേ പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സിസിടിവി വീഡിയോ:





വളരെ പുതിയ വളരെ പഴയ