പി പി ദിവ്യയെക്കുറിച്ചുള്ള വാര്‍ത്തയില്‍ പിഴവ് സംഭവിച്ചു, ഖേദം പ്രകടിപ്പിച്ച്‌ മീഡിയ വണ്‍


പി.പി. ദിവ്യയെക്കുറിച്ച്‌ മീഡിയ വണ്‍ ചാനലില്‍ നല്‍കിയ വാർത്തയില്‍ പിഴവ് സംഭവിച്ചതായി സമ്മതിച്ച്‌ ചാനല്‍ എഡിറ്ററുടെ ഖേദ പ്രകടനം.

ചാനലിൻ്റെ ഫേയ്സ്ബുക്ക് പേജിലാണ് പി.പി. ദിവ്യയെ സംബന്ധിച്ച്‌ തങ്ങള്‍ നല്‍കിയ വാർത്തയുടെ സ്ക്രീൻ ഷോട്ടില്‍ ദിവ്യയുടെ ഫോണ്‍ നമ്പർ ഉള്‍പ്പെട്ടിരുന്നതായും ഇത് കണ്ടതും നീക്കിയിട്ടുണ്ടെന്നും പിഴവ് സംഭവിച്ചതില്‍ ഖേദിക്കുന്നെന്നും ചാനല്‍ എഡിറ്റർ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കാർഡില്‍ ഉള്ളത്.

നേരത്തെ, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ അവരുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നല്‍കിയിരുന്ന ഒരു വാർത്തയില്‍ ഫോട്ടോയായി നല്‍കിയിരുന്നത് പി.പി. ദിവ്യയുടെ ഫേയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായിരുന്നു. ഇതില്‍ അവരുടെ ഫോണ്‍ നമ്പറും അടങ്ങിയിരുന്നു. 

ദിവ്യയുടെ സ്വകാര്യത മാനിക്കാതെ അവരുടെ ഫോണ്‍ നമ്പമ്പ സമൂഹ മാധ്യമങ്ങളില്‍ നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ചാനലിനെതിരെ ആളുകളില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു. തുടർന്നാണ് ചാനല്‍ വിഷയത്തില്‍ ഖേദ പ്രകടനം നടത്തിയത്.

വളരെ പുതിയ വളരെ പഴയ