കേരള സർവീസ് പെൻഷണേഴ്സ് ലീഗ് കെ എസ് പി എൽ കണ്ണൂർ ജില്ലാ കമ്മിറ്റി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി . തലശ്ശേരി സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു . പെൻഷണേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി എ കെ സൈനുദ്ദീൻ സമര പ്രഖ്യാപന പ്രഭാഷണം നടത്തി. പെൻ ഷൻ പരിഷ്ക്കരണ നടപടി ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതി കുററമറ്റതാക്കുക തുടങ്ങി ഏഴ് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 28 ന് കണ്ണൂർ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തും .
ജില്ലാ പ്രസിഡൻ്റ് കൊട്ടില മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി . മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ ബഷീർ ചെറിയാണ്ടി , സാഹിർ പാലക്കൽ , കെ.കുഞ്ഞിമ്മൂസ , പെൻഷണേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എ ഇസ്മായിൽ , ജില്ലാ ഭാരവാഹികളായ പി.സി അമീനുല്ല , ടി.പി അബ്ദുല്ല , മുഹമ്മദലി മഞ്ചേരി , കെ.എം സാബിറ , പി.റഷീദ , ടി.കെ നിസാർ , ഇ എ നാസർ , പി.പി മുഹമ്മദലി സംസാരിച്ചു . എൻ എ എം കോളജിൽ നിന്നും വിരമിച്ച ടി അജിത , ടി ജി. നബീസ എന്നീ വർക്ക് സംസ്ഥാന സെക്രട്ടറി എ കെ സൈനുദ്ദീൻ അംഗത്വം നൽകി.