Zygo-Ad

ആവേശം അതിരുവിട്ടു; വയനാട്ടില്‍ പടക്കം പൊട്ടിച്ച്‌ യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ളാദ പ്രകടനം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

 


വയനാട്: ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ വിജയത്തിന് പിന്നാലെ അതിരുവിട്ട് യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.

ആവേശക്കൊടുമുടിയില്‍ നിന്ന പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെ തീപ്പൊരി വീണ് കുട്ടികള്‍ക്ക് പൊള്ളലേറ്റു. രണ്ട് കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

കല്‍പ്പറ്റയില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ചുങ്കത്ത് നിന്ന് ആരംഭിച്ച വിജയാഹ്ലാദം നഗരത്തിലൂടെ പോകുന്നതിനിടെയാണ് പ്രവർത്തകർ തിരക്ക് നോക്കാതെ പടക്കം പൊട്ടിച്ചത്. ഇതോടെ യുഡിഎഫ് പ്രവർത്തകനൊപ്പം നിന്ന രണ്ട് കുട്ടികളുടെ ശരീരത്തിലേക്ക് പടക്കം തെറിച്ചു വീഴുകയായിരുന്നു.

10 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. വേദനിച്ച്‌ കുട്ടികള്‍ കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ നിർദേശ പ്രകാരം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

വളരെ പുതിയ വളരെ പഴയ