ചേവായൂര്‍ സംഘര്‍ഷം: കോഴിക്കോട്ട് ഞായറാഴ്ച ഹര്‍ത്താല്‍

 


കോഴിക്കോട്: കോഴിക്കോട്ട് ജില്ലയില്‍ ഞായറാഴ്ച ഹർത്താല്‍. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസാണ് ഹർത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹർത്താല്‍. ചേവായൂരില്‍ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

എം.കെ. രാഘവന്‍ എംപിയ്ക്ക് നേരെയും കൈയേറ്റമുണ്ടായി. വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിനു നേരെ കല്ലേറുണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണ സമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിച്ചത്.

വളരെ പുതിയ വളരെ പഴയ