അറബ് രാജ്യങ്ങളില്‍ നിന്ന് 700 കോടി തട്ടിയെടുത്തു: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍


കണ്ണൂർ: നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി കണ്ണൂർ സ്വദേശി തട്ടിയെടുത്തത് 700 കോടി. സംഭവത്തില്‍ ഖത്തർ ആസ്ഥാനമായുള്ള ഗ്രാന്‍റ് മാർട്ട് മാനേജിംഗ് ഡയറക്ടർ പാനൂർ മേക്കുന്ന് സ്വദേശി ഇസ്മയില്‍ ചക്കാറത്തിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ കോഴിക്കോട് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഖത്തർ, ഒമാൻ, യുഎഇ, സൗദ്യ അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവർത്തിച്ചിരുന്ന ഗ്രാന്‍റ് മാർട്ട് ചെയർമാനായ ഇസ്മയിലും സഹോദരങ്ങളും ചേർന്ന് 700 കോടിയിലേറെ രൂപയാണ് അറബ് രാജ്യങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നായി തട്ടിയെടുത്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 

ഇതില്‍ ഒരു ബാങ്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിട്ടുള്ളത്.

വളരെ പുതിയ വളരെ പഴയ