കണ്ണൂർ : വിവിധ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. മൃഗസംരക്ഷണ വകുപ്പിൻ്റെ അംഗീകാരമുള്ള വളന്ററിയർമാരായി പരിശീലനം നൽകുന്ന എ ഹെൽപ് പദ്ധതി പൂർത്തീകരിച്ച 11 കുടുംബശ്രീ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ ജില്ലാ കുടുംബശ്രീ മിഷൻ ആസ്ഥാനത്ത് ജില്ലാ കോ-ഓഡിനേറ്റർ എം വിജയൻ വിതരണം ചെയ്തു. സുൽത്താൻ ബത്തേരിയിലും കണ്ണൂരിലുമുള്ള ലൈവ്
സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളിൽ പതിനാറു ദിവസത്തെ റസിഡൻഷ്യൽ പരിശീലനവും തുടർന്ന് എഴുത്തുപരീക്ഷക്കും പ്രാക്ടിക്കലിനും ശേഷമാണ് എ ഹെൽപ് വളന്റിയർ സർട്ടിഫിക്കറ്റ് ലഭിക്കുക. ഇതു വരെ പരിശീലനം പൂർത്തിയാക്കിയ വളൻ്റീയർമാർ സംസ്ഥാ നമൊട്ടാകെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാ ഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ. പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകളുടെ സംഘാടനം, കർഷകർക്ക് ബോധവൽക്കരണം, അസുഖം റിപ്പോർട്ടു ചെയ്യൽ, തെരുവുനായ നിയന്ത്രണം, പേ വിഷബാധ നിയന്ത്രണം എന്നിവയാണ് പ്രവർത്തന മേഖല.