ജില്ലയില്‍ കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതികരിച്ചു. മട്ടന്നൂരില്‍ ഒരു മണിക്കൂറില്‍ പെയ്തത് 92mm മഴയാണ്. ഒരു മണിക്കൂറില്‍ 100mm മഴ പെയ്താലാണ് മേഘവിസ്‌ഫോടനം എന്ന് പറയുക. കണ്ണൂരില്‍ ഇന്ന് യെല്ലോ അലേർട്ട് ആണ്.