കൊച്ചിയില്‍ ടോറസ് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരി മരിച്ചു.വിദ്യാര്‍ത്ഥികളടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്; ഗതാഗതം തടസപ്പെട്ടു

 


കൊച്ചി : കാക്കനാട് സീപോർട്ട് റോഡില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം. സ്കൂള്‍ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബസ് യാത്രക്കാരി മരിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം.വള്ളത്തോള്‍ ജംഗ്ഷനില്‍ നിന്നും ഇടപ്പള്ളി റോഡിലേക്ക് ബസ് തിരിയുമ്പോഴാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്.

ബസും വേഗതയിലായിരുന്നുവെന്നും സിസിടിവി ദൃശ്യം സൂചന നല്‍കുന്നു. അതേ സമയം വാഹനാപകടത്തില്‍ മരിച്ച യാത്രക്കാരിയെ തിരിച്ചറിഞ്ഞു. പൂക്കാട്ട്പടി സ്വദേശി സുലുവാണ് മറിച്ചത്. ഇവരെ കൂടാതെ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് മറ്റൊരു കടയിലേക്ക് ഇടിച്ച്‌ കയറി.

വളരെ പുതിയ വളരെ പഴയ