പോലീസിന്റെ മിന്നല്‍ പരിശോധന, ബൈക്കിന്‍റെ സീറ്റില്‍ പ്രത്യേക അറ കണ്ടെത്തി; പിടികൂടിയത് 50 ലക്ഷത്തിന്‍റെ കുഴല്‍പ്പണം

 


പാലക്കാട്: മണ്ണാർക്കാട് ആനമുളിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍.

പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്. ഇയാളില്‍ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു. ബൈക്കിന്‍റെ സീറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായത്.

മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്‌ഐ എം അജാസുദ്ദീൻ, എഎസ്‌ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പിടികൂടിയത്. പിടിയിലായ ആള്‍ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ