കേരളത്തിലെ മദ്രസകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നില്ല; സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പണം എടുക്കുന്നില്ല; നടക്കുന്നത് വ്യാജപ്രചരണമെന്ന് മന്ത്രി പി രാജീവ്

 


കേരളത്തിലെ മദ്രസകള്‍ക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്‍കുന്നുവെന്നതും ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ എടുക്കുന്നുവെന്നതും നുണപ്രചാരണമാണെന്ന് മന്ത്രി പി രാജീവ്. ഇക്കാര്യത്തില്‍ വ്യാപക വാജ്യ പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലന്നും അദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കണമെന്ന ഉദ്ദേശ്യത്തോടെ ദീര്‍ഘകാലമെടുത്ത് വലതുപക്ഷം നിര്‍മ്മിച്ചെടുത്ത നുണകളാണ്. ഇത് തുറന്നുകാണിക്കേണ്ടത് ഓരോ മതനിരപേക്ഷവാദികളുടെയും ഉത്തരവാദിത്തമാണെന്നും അദേഹം പറഞ്ഞു.

പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍-2024, കേരള പബ്ലിക് സര്‍വീസ് കമീഷന്‍ (ചില കോര്‍പറേഷനുകളെയും കമ്പനികളേയും സംബന്ധിച്ച കൂടുതല്‍ പ്രവര്‍ത്തികള്‍) ഭേദഗതി ബില്‍ -2024 എന്നിവ പാസാക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമുള്ള വേദിയാണ് ലോക കേരളസഭയെന്നും മന്ത്രി വ്യക്തമാക്കി. .

പ്രവാസിക്ഷേമമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇന്ത്യയില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്ന പിഎസ്സി കേരളത്തിലാണ്. സുതാര്യമല്ലാത്ത ഒരു നിയമനവും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടില്ല. പരമാവധി ഒഴിവുകള്‍ പിഎസ്സിക്ക് വിടുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ